
പൊൻകുന്നം : പുരോഗമന കലാസാഹിത്യ സംഘം പൊൻകുന്നം യൂണിറ്റ് ജനകീയ വായനശാലയിൽ പി.ഭാസ്‌കരൻ അനുസ്മരണം നടത്തി. പ്രൊഫ.എം.ജി.ചന്ദ്രശേഖരൻ അനുസ്മരപ്രഭാഷണം നടത്തി. യൂണിറ്റ് കമ്മിറ്റിയംഗം എം.എൻ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.ബാലഗോപാലൻ നായർ, പൊൻകുന്നം സെയ്ത്, പി.മധു തുടങ്ങിയവർ സംസാരിച്ചു. പി.എൻ.സോജൻ സ്വാഗതവും , ടി.എസ്.സുജേഷ് നന്ദിയും പറഞ്ഞു. മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള പി.എൻ.പണിക്കർ പുരസ്‌കാരം ലഭിച്ച പൊൻകുന്നം സെയ്ദിനെ ചടങ്ങിൽ ആദരിച്ചു. പി.ഭാസ്‌കരന്റെ ഗാനങ്ങളുടെയും കവിതകളുടെയും അവതരണവുമുണ്ടായിരുന്നു.