പാലാ: മീനച്ചിൽ താലൂക്ക് എൻ.എസ്.എസ് യൂണിയൻ സംഘടിപ്പിക്കുന്ന പ്രവർത്തകസമ്മേളനം ഇന്ന് നടക്കും. രാവിലെ 9.30ന് ചെത്തിമറ്റം യൂണിയൻ ഹാളിൽ നടക്കുന്ന സമ്മേളനം യൂണിയൻ ചെയർമാൻ മനോജ് ബി.നായർ ഉദ്ഘാടനം ചെയ്യും. കൊട്ടാരക്കര താലൂക്ക് എൻ.എസ്.എസ് യൂണിയൻ സെക്രട്ടറി സി.അനിൽകുമാർ കരയോഗ പ്രവർത്തനം വിശദീകരിക്കും. മീനച്ചിൽ യൂണിയൻ സെക്രട്ടറി എം.സി. ശ്രീകുമാർ, യൂണിയൻ ഭരണസമിതിയംഗം എൻ.ഗോപകുമാർ എന്നിവർ പ്രസംഗിക്കും. കരയോഗത്തിലെ പ്രസിഡന്റ്, സെക്രട്ടറി, ഖജാൻജി, യൂണിയൻ പ്രതിനിധികൾ, ഇലക്‌ട്രോൾ പ്രതിനിധി എന്നിവർ യോഗത്തിൽ പങ്കെടുക്കണമെന്ന് യൂണിയൻ സെക്രട്ടറി എം.സി. ശ്രീകുമാർ അറിയിച്ചു.