കോട്ടയം: വൈദ്യുതി സുരക്ഷാ വാരാചരണത്തോടനുബന്ധിച്ച് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വകുപ്പ് ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി സ്‌കൂൾ, ജില്ലാ, സംസ്ഥാന തല ചിത്രരചനാ, ഉപന്യാസ മത്സരങ്ങൾ സംഘടിപ്പിക്കും. സ്‌കൂൾ അധികൃതർ സ്‌കൂൾ തലത്തിൽ മത്സരങ്ങൾ നടത്തി വിജയികളുടെ പേര് വിവരങ്ങൾ 30ന് മുൻപ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വകുപ്പ്, സ്റ്റാർ ജംഗ്ഷൻ, കോട്ടയം 686001 എന്ന വിലാസത്തിൽ അറിയിക്കണം. തുടർന്നു ജില്ലാതല മത്സരങ്ങൾ നടക്കും. ജില്ലാ തലത്തിൽ ആദ്യമൂന്നുസ്ഥാനങ്ങളിലെത്തുന്നവർക്ക് 1000 രൂപ, 750 രൂപ, 500 രൂപ സമ്മാനമായി നൽകും. ജില്ലാ തലത്തിലെ മത്സരവിജയികൾക്ക് സംസ്ഥാനതലത്തിലേക്ക് മത്സരിക്കാം. വിവരങ്ങൾക്ക് ഫോൺ: 04812568878.