കോട്ടയം: രാജ്യാന്തര ദുരന്ത ലഘൂകരണ ദിനാചരണത്തോടനുബന്ധിച്ചു സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയും ജില്ലാ ദുരന്ത നിവാരണ അതോറിട്ടിയും സംയുക്തമായി ഇന്ന് 11ന് കളക്ടറേറ്റിലെ വിപഞ്ചിക കോൺഫറൻസ് ഹാളിൽ പരിപാടികൾ സംഘടിപ്പിക്കും. ദുരന്ത സാഹചര്യങ്ങളിലെ പ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിക്കുന്ന സന്നദ്ധപ്രവർത്തക സേനയായ ആപ്ദാമിത്രാ സേന അംഗങ്ങളുടെ ഒത്തുചേരൽ പരിപാടിയോടനുബന്ധിച്ചു നടക്കും. മികച്ച സേവനം കാഴ്ചവെച്ച 10 വോളന്റീർമാർക്ക് ബാഡ്ജ് ഓഫ് ഓണർ നൽകി ആദരിക്കും.