
തലയോലപ്പറമ്പ് : വൈക്കം ഉപജില്ല സ്‌കൂൾ ശാസ്ത്രമേള ഇന്നും നാളെയും തലയോലപ്പറമ്പിൽ നടക്കും. വൈക്കം മുഹമ്മദ് ബഷീർ സ്മാരക സ്‌കൂൾ, തലയോലപ്പറമ്പ് ഗവ.യുപി സ്‌കൂൾ, എ.ജെ ജോൺ മെമ്മോറിയൽ ഗവ. സ്‌കൂൾ എന്നിവിടങ്ങളാണ് വേദികൾ. ഇന്ന് രാവിലെ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ പി.എസ് പുഷ്പമണി ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ഷാജിമോൾ അദ്ധ്യക്ഷയാകും. നാളെ വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം ടി.എസ് ശരത്ത് മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് സമ്മാനദാനം.