
കോട്ടയം: മഴയെത്തും ഒപ്പം കോടമഞ്ഞും. കാണാൻ സഞ്ചാരികളുമുണ്ടാകും. ജില്ലാ അതിർത്തി പ്രദേശമായ വാഗമണ്ണിലേക്കാണ് സഞ്ചാരികളുടെ ഒഴുക്ക്.
സീസണിനൊപ്പം അനുകൂല കാലാവസ്ഥയാണ് സഞ്ചാരികളെ ആകർഷിക്കുന്നത്. ഈരാറ്റുപേട്ടയും തീക്കോയിയും പിന്നിട്ടാണ് സഞ്ചാരികളുടെ യാത്ര. ഒപ്പം ഇല്ലിക്കൽ കല്ലും സഞ്ചരിച്ച് മടക്കം. മേഖലയിലെ റിസോർട്ടുകൾ, ഹോംസ്‌റ്റേകൾ എന്നിവിടങ്ങളിലും തിരക്കാണ്. മൊട്ടക്കുന്നുകളും അഡ്വഞ്ചർ പാർക്കുമാണ് പ്രധാന ആകർഷണ കേന്ദ്രങ്ങൾ. ഗ്ലാസ് ബ്രിഡ്ജ് തുറന്നുകൊടുത്തതോടെ ഇവിടെയും തിരക്കേറി.
ജില്ലയിലെ വെള്ളച്ചാട്ടങ്ങളും, അരുവികളും ആസ്വദിക്കാനും ആളുകൾ എത്തുന്നുണ്ട്. അരുവിക്കുഴി, വളഞ്ഞങ്ങാനവും സജീവമാണ്. കെ.എസ്.ആർ.ടി.സിയുടെ ടൂർ പാക്കേജിലും വലിയ തോതിലുള്ള ബുക്കിംഗാണ് നടക്കുന്നത്. സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധനയുണ്ടാകുമെന്നാണ് ഓപ്പറേറ്റർമാരുടെ പ്രതീക്ഷ.
പടിഞ്ഞാറൻ മേഖലയിലും പ്രതീക്ഷ:
കുമരകത്തേയ്ക്കും സഞ്ചാരികൾ എത്തുമെന്ന പ്രതീക്ഷയാണ്. ദീപാവലി അവധി ആഘോഷദിനങ്ങളിൽ കൂടുതൽ അന്യസംസ്ഥാന സഞ്ചാരികൾ എത്തുമെന്ന പ്രതീക്ഷയിലാണ് ഹൗസ് ബോട്ട് മേഖല. സർക്കാർ ബോട്ട് സർവീസ് യാത്ര ആസ്വദിക്കാൻ അന്യസംസ്ഥാനക്കാരാണ് കൂടുതലും
എത്തുന്നത്.
കുമരകത്ത് ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ എത്തുന്നത് ഡിസംബർ, ജനുവരി മാസങ്ങളിൽ