pic

തൊടുപുഴ:ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ദക്ഷിണയുടെ എഴുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ തൊടുപുഴ സോൺ സംയുക്ത സ്വാഗതസംഘ രൂപീകരണ യോഗം സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞു മൗലവി ഉദ്ഘാടനം ചെയ്തു. .പി.പി ഇസ്ഹാഖ് മൗലവി അദ്ധ്യക്ഷത വഹിച്ചു.കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി സി.എ. മൂസ മൗലവി ,മുഹമ്മദ് നദീർ മൗലവി, പാങ്ങോട് കമറുദ്ദീൻ മൗലവി, പി.എ.സൈദു മുഹമ്മദ് മൗലവി ,മുഹമ്മദ് സക്കീർ ഈരാറ്റുപേട്ട ,ഹാഫിസ് നൗഫൽ മൗലവി, ഷഹീർ മൗലവി, അബ്ദുൽസലാം അക്കരയിൽ ,കെ.എം.എ ഷുക്കൂർ , ഇ.എസ്. മൂസ സാഹിബ്, സക്കീർ മൗലവി ബാക്കവി, നസീർ മൗലവി കാശിഫി, അബ്ദുൽ കരീം മൗലവി റഷാദി, അബ്ദുൽ അസീസ് മൗലവി , നാസറുദ്ദീൻ മൗലവി,അസീസ് ഹാജി ,ജാഫർ അബ്ദുൽ വഹാബ് എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ഭാരവാഹികളായി പി.പി. ഇസ്ഹാഖ് മൗലവി, (ചെയർമാൻ),ഹാഫിസ് നൗഫൽ മൗലവി (വർക്കിംഗ് ചെയർമാൻ), ഷെഹീർ മൗലവി (ജനറൽ കൺവീനർ) ,കെ.എം.എ ഷുക്കൂർ (ട്രഷറർ) എന്നിവരെ യോഗം തെരഞ്ഞെടുത്തു.