ngdmm

കോട്ടയം: നാഗമ്പടം ശ്രീമഹാദേവ ക്ഷേത്രത്തിലെ 112ാമത് ഉത്സവം ഫെബ്രുവരി രണ്ടിന് കൊടിയേറി 9ന് ആറാട്ടോടു കൂടി സമാപിക്കും. നാഗമ്പടം ശിവഗിരി തീർത്ഥാടനാനുമതി സ്മാരക പവലിയനിൽ ചേർന്ന ആലോചനാ യോഗം എസ്.എൻ.ഡി.പി.യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു. കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായി എം.മധു, വി.എം.ശശി എന്നിവരെയും ചെയർമാനായി ആർ.രാജീവ്, ജനറൽ കൺവീനറായി എസ്.ദേവരാജൻ എന്നിവരെയും 251 അംഗ ഉത്സവ കമ്മിറ്റിയേയും തെരഞ്ഞെടുത്തു. യോഗത്തിൽ യൂണിയൻ സെക്രട്ടറി ആർ.രാജീവ് സ്വാഗതവും യൂണിയൻ വൈസ് പ്രസിഡന്റ് വി.എം.ശശി നന്ദിയും പറഞ്ഞു.