കോട്ടയം: ജില്ലാ അണ്ടർ 13 ചെസ് സെലക്ഷൻ മത്സരങ്ങൾ പാലാ സെന്റ് മേരീസ് എൻജിനീയറിംഗ് ഇൻസ്റ്റിറ്റിയൂട്ടിൽ നടന്നു. ഓപ്പൺ വിഭാഗത്തിൽ ആദിദേവ് സനീഷ് ചാമ്പ്യനായപ്പോൾ എസ്.എ ആദിനാഥ് രണ്ടാമതെത്തി. ഗേൾസ് വിഭാഗത്തിൽ അന്ന അൽഫോൻസ സതീഷും, രോഹിത എസ്.നായർ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ഇവർ കോഴിക്കോട് നടക്കുന്ന സംസ്ഥാന മത്സരങ്ങളിൽ കോട്ടയത്തെ പ്രതിനിധീകരിക്കും. മത്സരങ്ങൾ സംസ്ഥാന ചെസ്സ് അസോസിയേഷൻ മുൻ സെക്രട്ടറി വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു. മുൻ സംസ്ഥാന ട്രഷറർ ഉണ്ണിക്കൃഷ്ണൻ നായർ സമ്മാനദാനം നിർവഹിച്ചു. കോട്ടയം ജില്ലാ ഓർഗനൈസിംഗ് കമ്മറ്റി ചെയർമാനായ പ്രബോധ്, കൺവീനർ അശോകൻ എന്നിവർ പങ്കെടുത്തു.