aanaa

മുണ്ടക്കയം ഈസ്റ്റ്: പെരുവന്താനം പഞ്ചായത്തിലെ ടിആർ ആൻഡ് ടി എസ്റ്റേറ്റിൽ കാട്ടാനശല്യം അതിരൂക്ഷം. കഴിഞ്ഞദിവസം ചെന്നാപ്പാറ റബർ ഫാക്ടറിക്ക് സമീപമെത്തിയ കാട്ടാനക്കൂട്ടം വ്യാപക നാശമുണ്ടാക്കി. ഫാക്ടറിയുടെ മതിൽ കാട്ടാനക്കൂട്ടം തകർത്തു. ഇതിന് സമീപത്തായി തൊഴിലാളികൾ കൃഷി ചെയ്തിരുന്ന നൂറുകണക്കിന് വാഴകളും കാട്ടാനക്കൂട്ടം ചവിട്ടിമെത്തിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി പ്രദേശത്ത് കാട്ടാനശല്യം അതിരൂക്ഷമാണെന്ന് പ്രദേശവാസികൾ പറയുന്നു. സമീപത്തായി ടിആർ ആൻഡ് ടി എ സ്റ്റേറ്റിന്റെ ആശുപത്രിയുമുണ്ട്. എസ്റ്റേറ്റിലെ റബർമരങ്ങൾ കുത്തിമറിക്കുന്നതും പതിവാണ്. തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളോട് ചേർന്ന് നട്ടുവളർത്തുന്ന കൃഷികളും കാട്ടാനക്കൂട്ടം നശിപ്പിക്കുന്നുണ്ട്. ഏതാനും മാസങ്ങൾക്കുമുമ്പ് പ്രദേശത്ത് കടുവയുടെ സാന്നിധ്യവും സ്ഥിരീകരിച്ചിരുന്നു. തോട്ടം തൊഴിലാളികളുടെ വളർത്തുമൃഗങ്ങൾ കടുവയുടെയും പുലിയുടെയും ആക്രമണത്തിനിരയാകുന്നതും പതിവാണ്.

ശല്യം ഇവിടെ

ചെന്നാപ്പാറ

മതമ്പ

ഇഡികെവനം