pstr

കുറിച്ചി : സച്ചിവോത്തമപുരം ഗവ.ആശുപത്രിയിൽ കിടത്തി ചികിത്സ പുന:രാരംഭിക്കണമെന്നാവശ്യപ്പെട്ട് 28 ന് വില്ലേജ് ഓഫീസിലേക്ക് നടക്കുന്ന ബഹുജന മാർച്ചിന് മുന്നോടിയായി പോസ്റ്റർ വിളംബര ജാഥയും സമ്മേളനവും നടന്നു. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ ലാലി ഉദ്ഘാടനം ചെയ്തു. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.രാജാഗോപാൽ അദ്ധ്യക്ഷതവഹിച്ചു. ആശുപത്രി സംരക്ഷണ സമിതി കൺവീനർ എൻ.കെ ബിജു സമര പ്രഖ്യാപനം നടത്തി. സുരേന്ദ്രൻ സുരഭി, പി.പി മോഹനൻ, ഫിലിപ്പോസ് ഉലഹന്നാൻ, ടിറ്റോ കുര്യാക്കോസ്, മോൻ സി.പൂവകളം, വിനോദ് മാർക്കോസ്, ജിബി പാറേക്കളം, പി.എം പുന്നൂസ്, ബിജു കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.