jual

പാലാ: 21ാമത് കോട്ടയം റവന്യു ജില്ലാ സ്‌കൂൾ ഒളിമ്പിക്‌സിന് നാളെ പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ കൊടിയേറുമ്പോൾ മേളയിലെ സൂപ്പർതാരമായി ജൂവൽ തോമസെത്തും. കഴിഞ്ഞവർഷം റാഞ്ചിയിൽ നടന്ന സ്‌കൂൾ മീറ്റിൽ ഹൈജംപിൽ ദേശീയ റിക്കാർഡ് തിരുത്തിയാണ് ജൂവൽ തോമസ് പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിൽ മത്സരിക്കാനിറങ്ങുന്നത്. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന മേളയിലെ ഏക ദേശീയ താരമാണ് മുരിക്കുംവയൽ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ ജൂവൽ തോമസ്. ഹൈറേഞ്ച് അക്കാദമിയിലെ സന്തോഷ് ജോർജ്ജാണ് ജൂവൽ തോമസിന്റെ കായികാദ്ധ്യാപകൻ. മുമ്പ് പാലാ ജംപ്‌സ് അക്കാഡമിയിലെ അജിമോന്റെ കീഴിലായിരുന്നു ജൂവലിന്റെ പരിശീലനം.


2200 കായികതാരങ്ങൾ

23 മുതൽ 25 വരെ തീയതികളിൽ നടക്കുന്ന ജില്ലാ സ്‌കൂൾ ഒളിമ്പിക്‌സിൽ 99 ഇനങ്ങളിലായി 13 സബ് ജില്ലയിൽ നിന്നും 2200 കായികതാരങ്ങൾ പങ്കെടുക്കും. മത്സരങ്ങൾക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. നാളെ രാവിലെ 9.30 ന് മാണി സി. കാപ്പൻ എം.എൽ.എ പതാക ഉയർത്തി മേള ഉദ്ഘാടനം ചെയ്യും. പാലാ മുനിസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ അദ്ധ്യക്ഷത വഹിക്കും