
കോട്ടയം: തമിഴ്നാട്ടിൽ തിരുനെൽവേലിക്കു സമീപം ഒരാൾ മാത്രം താമസിച്ചിരുന്ന 'മീനാക്ഷിപുരം' ഗ്രാമത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി 'വൺമാൻ വില്ലേജ്' ഡൽഹി ഹൃസ്വ ചിത്ര രാജ്യാന്തര ചലച്ചിത്ര മേളയിൽ പുരസ്‌കാരം നേടി. മികച്ച ഛായാഗ്രഹണത്തിനുള്ള അവാർഡ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ച മഹേഷ് രാജിനാണ്. പത്രപ്രവർത്തകനായ ആത്മജവർമ തമ്പുരാൻ എഴുതിയ തിരക്കഥയിൽ സിനിമ സംവിധായകൻ ജയരാജാണ് ഡോക്യുമെന്ററി ചിത്രീകരിച്ചത്. മഹേഷ് രാജ് സംവിധായകൻ ജയരാജിന്റെ സഹോദരനാണ്.