കോട്ടയം: നവീകരിച്ച കോട്ടയം മിൽമ ഡയറി ഉദ്ഘാടനം ഇന്ന് വൈകിട്ട് മൂന്നിന് വടവാതൂരിൽ മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കെ.ഫ്രാൻസിസ് ജോർജ് എം.പി മുഖ്യാതിഥിയാകും. പഞ്ചായത്ത് പ്രസിഡന്റ് വി.സോമൻകുട്ടി, റെജി എം.ഫിലിപ്പോസ്, ജോൺ തെരുവത്ത്, കെ.കെ ജോൺസൺ, അഡ്വ.ജോണി ജോസഫ്, ഭാസ്‌കരൻ ആദംകാവിൽ, താര ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. മിൽമ എറണാകുളം മേഖലാ ചെയർമാൻ എം.ടി ജയൻ സ്വാഗതവും, മിൽമ മാനേജിംഗ് ഡയറക്ടർ ജെ.വിൽസൺ നന്ദിയും പറയും.