
കടുത്തുരുത്തി: ഗുരുദേവന്റെ ദർശനത്തിന് എതിരായി മതേതരത്വം എന്ന് വിശേഷിക്കപ്പെടുന്ന ക്ഷേത്രസങ്കേതങ്ങളിൽ നിന്ന് പോലും പച്ചയായി ജാതിവിളിച്ചു പറയുമ്പോൾ വിദ്യാസമ്പന്നമായ ഒരു തലമുറയെ വഴിതെറ്റിക്കുകയാണെന്ന് എസ്.എൻ.ഡി.പി യോഗം കടുത്തുരുത്തി യൂണിയൻ സെക്രട്ടറി സി.എം ബാബു പറഞ്ഞു. 3479 പാറപ്പുറം ശാഖയുടെ നേതൃത്വത്തിൽ പണികഴിപ്പിക്കുന്ന ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിന്റെ ശിലാന്യാസ ചടങ്ങിനോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡന്റ് എ.ഡി പ്രസാദ് ആരിശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ശിവഗിരി മഠം വിശാലാനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണം നിർവഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് കെ.എസ് കിഷോർകുമാർ, യോഗം ബോർഡ് മെമ്പർ ടി.സി ബൈജു, യൂണിയൻ കൗൺസിലർ ജയൻ പ്രസാദ് മേമ്മുറി, ശാഖാ പ്രസിഡന്റ് സോമൻ മുകളേൽ, സെക്രട്ടറി രാജപ്പൻ പാറപ്പുറം, കൺവീനർ വിനോദ് ശാന്തി, ജോ. കൺവീനർ ശശി ആനിക്കാട്ടിൽ, ട്രഷറർ സവിത രാജു എന്നിവർ പ്രസംഗിച്ചു.
ഗുരുദേവ മന്ത്രധ്വനികൾ നിറഞ്ഞുനിന്ന പുണ്യ നിമിഷത്തിലാണ് ഗുരുദേവ ക്ഷേത്രത്തിന്റെ ശിലാന്യാസം നടന്നത്. ശിവഗിരി മഠം സ്വാമി വിശാലാനന്ദ
ശിലാന്യാസം നിർവഹിച്ചു. കളത്തൂർ ബാബു ശാന്തി, വിനോദ് ശാന്തി എന്നിവർ മുഖ്യ കാർമ്മികത്വം വഹിച്ചു. നൂറുകണക്കിന് ഭക്തർ ചടങ്ങിൽ പങ്കെടുത്തു. ഉച്ചക്ക് പ്രസാദമൂട്ടും ഉണ്ടായിരുന്നു.