sreekumar

രാമപുരം: കേരള ശ്രീശിവശക്തി മേളാസ്വാദക സംഘം ഏർപ്പെടുത്തിയ മേളജ്വാലശ്രീ പുരസ്‌കാരത്തിന് ബാലാജി ശ്രീകുമാർ വാര്യർ അർഹനായി. കാൽ നൂറ്റാണ്ട് കാലംകൊണ്ട് ബാലാജി ഗുരുകുലം എന്ന സ്ഥാപനത്തിലൂടെ അഞ്ഞൂറിലധികം പേരെ ചെണ്ടമേള രംഗത്തേക്ക് കൊണ്ടുവന്നത് പരിഗണിച്ചാണ് ബഹുമതി സമ്മാനിക്കുന്നത്. 31ന് ദീപാവലി ദിനത്തിൽ പള്ളിയാമ്പുറം മഹാദേവ ക്ഷേത്രത്തിൽ ബഹുമതി സമർപ്പണ ചടങ്ങ് നടക്കും. മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി ബഹുമതി സമ്മാനിക്കും. ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം നോജ് ബി. നായർ അടക്കമുള്ളവർ പങ്കെടുക്കുമെന്ന് കൺവീനർ സഞ്ജയ് എസ്. നായർ, ഉണ്ണി കൊണ്ടമറുക് എന്നിവർ അറിയിച്ചു.