
വൈക്കം: വർഗ്ഗീയതയ്ക്കും വിഘടനവാദത്തിനുമെതിരെ മുൻ പ്രധാനമന്ത്റി രാജീവ് ഗാന്ധി 34 വർഷം മുൻപ് കാട്ടിക്കുന്നിൽ നിന്നും വൈക്കത്തേയ്ക്ക് കാൽനടയായി നടത്തിയ സദ്ഭാവനാ യാത്രയുടെ അനുസ്മരണം പുതുക്കി കോൺഗ്രസ് പ്രവർത്തകർ വൈക്കം ടൗണിൽ സദ്ഭാവനാ അനുസ്മരണ പദയാത്ര നടത്തി.
വടക്കേക്കവലയിൽ നിന്നും ബോട്ടു ജെട്ടി മൈതാനത്തേയ്ക്കാണ് നൂറു കണക്കിന് കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്ത പദയാത്ര നീങ്ങിയത്. രാജീവ് ഗാന്ധി നടത്തിയ സദ്ഭാവനാ യാത്രയുടെ സമ്മേളന വേദിയായ ബോട്ടുജെട്ടി മൈതാനത്താണ് സദ്ഭാവനാ അനുസ്മരണ സമ്മേളനം നടത്തിയത്. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ നേതൃത്വത്തിൽ പുറപ്പെട്ട അനുസ്മരണ പദയാത്രയിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ പി.ഡി ഉണ്ണി, എം.കെ ഷിബു, എ.സനീഷ്‌കുമാർ, മോഹൻ ഡി. ബാബു, പി.വി പ്രസാദ്, സോണി സണ്ണി, ജയ് ജോൺ പേരയിൽ, ബി.അനിൽകുമാർ, അബ്ദുൾ സലാം റാവുത്തർ, പി.പി സിബിച്ചൻ, പി.ഡി ജോർജ്, റെജി മേച്ചേരി, എസ്. ജയപ്രകാശ് എന്നിവർ പങ്കെടുത്തു.