
ഏറ്റുമാനൂർ: സാംസ്‌കാരിക സംഗമവും പുസ്തകപ്രകാശനവും ഏറ്റുമാനൂർ എസ്.എം.എസ്.എം ലൈബ്രറി ഹാളിൽ നടന്നു. മണി ടി.എ തൃക്കോതമംഗലം പുന്നത്തുറയുടെ ദംശനം പുസ്തകത്തിന്റെ പ്രകാശനം കെ.ഫ്രാൻസിസ് ജോർജ് എം.പി നിർവഹിച്ചു. ഏറ്റുമാനൂർ നഗരസഭ ചെയർപേഴ്‌സൺ ലൗലി ജോർജ് പടികര പുസ്തകം സ്വീകരിച്ചു. പൊൻമാനും കുട്ടിയും എന്ന പുസ്തകത്തിന്റെ പ്രകാശനം കേരള കാർട്ടൂൺ അക്കാദമി മുൻ ചെയർമാൻ പ്രസന്നൻ ആനിക്കാട് നിർവഹിച്ചു. ഗുരുരത്‌ന പുരസ്‌കാര ജേതാവ് ചാക്കോച്ചൻ ജെ.മെതിക്കളം സ്വീകരിച്ചു. ചെയർമാൻ എം.കെ സുഗതൻ അദ്ധ്യക്ഷത വഹിച്ചു.