
തലയോലപറമ്പ് : വൈക്കം തലയോലപറമ്പ് ആലഞ്ചേരി പാടശേഖരത്തിൽ നെൽകൃഷിയ്ക്ക് ജലസേചന സൗകര്യം വർദ്ധിപ്പിക്കാനായി ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് നിർമ്മിച്ച മോട്ടോർ ഷെഡിന്റെ ഉദ്ഘാടനം നടത്തി. പാടശേഖരത്തിലെ മോട്ടോർ പുരയുടെ ശോച്യാവസ്ഥ ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രുതി ദാസ് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയെ ബോധ്യപ്പെടുത്തിയതിനെ തുടർന്നാണ് മോട്ടാർപുര നിർമ്മിക്കാൻ ബ്ലോക്ക് പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ അനുവദിച്ചത്. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.സുനിൽ മോട്ടോർ പുരയുടെ ഉദ്ഘാടനം നിർവഹിച്ചു. തലയോലപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് എൻ.ഷാജിമോൾ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല , ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രുതിദാസ്, പഞ്ചായത്ത് അംഗം ഷിജിവിൻസന്റ് , ആലങ്കേരി പാടശേഖര സമിതി പ്രസിഡന്റ് ജോസ് ജോസഫ്, സെക്രട്ടറി ആർ.കെ. രാജേഷ്, ജോസ് മാളിയേക്കൽ, റോയി ജോസഫ് ചാമക്കാല, ജോസഫ് മാത്യു ചാണ്ടിയിൽ, പി.സി.പീറ്റർ, ജോസഫ് മുകളേൽ, ബിജു പുത്തൻപറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.