കോട്ടയം: വഖഫ് നിയമ ഭേദഗതിതിരെ നിയമസഭ പാസാക്കിയ പ്രമേയം പ്രതിഷേധാർഹമാണെന്ന് പി.സി ജോർജ് ആരോപിച്ചു.

മുനമ്പം മേഖലയിൽ 600 ഓളം കുടുംബങ്ങൾ വർഷങ്ങളായി താമസിക്കുന്ന പ്രദേശത്തിൽ വഖഫ് ബോർഡ് അവകാശവാദ മുന്നയിച്ച പ്രശ്നത്തിൽ നാട്ടുകാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച കോൺഗ്രസ് എം.എൽ.എമാർ നിയമസഭയിലെത്തി വഖഫ് ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയത് ഇരട്ടത്താപ്പാണ്. ന്യൂനപക്ഷ പ്രീണനമെന്ന പേരിൽ നടക്കുന്ന മുസ്ലിം പ്രീണനം ഭരണഘടനാ വിരുദ്ധമാണ്. പോപ്പുലർ ഫ്രണ്ടിനെയും സിമിയെയും പ്രോത്സാസാഹിപ്പിക്കുന്നതിന് തുല്യമാണ് കേരള നിയമസഭ പാസാക്കിയ വഖഫ് നിയമ ഭേദഗതിക്കെതിരായുള്ള പ്രമേയമെന്നും ജോർജ് പറഞ്ഞു.