seminar

കുമരകം : 2018ലെ മഹാപ്രളയത്തിനുശേഷം വേമ്പനാട്ടു കായലിന്റെ നില ഏറെ മെച്ചപ്പെട്ടുവെന്നും മത്സ്യഉൽപ്പാദനത്തിൽ വർദ്ധന വുണ്ടായതായും തണ്ണീർമുക്കം ബണ്ട് അടച്ചിടുന്ന കാലയളവ് കുറയ്ക്കുന്നതിന് നടപടിയുണ്ടാകണമെന്നും കുമരകം ആർ.എ.ആർ.എസ് മുൻ ഡയറക്ടർ ഡോ. കെ.ജി പത്മകുമാർ. വേമ്പനാട്ടുകായൽ പരിസ്ഥിതി സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കായൽ സംരക്ഷണം ചർച്ചചെയ്യുന്നതിനായി കുമരകം നേച്ചർ ക്ലബ്, സ്റ്റേറ്റ് വെറ്റ്ലാൻഡ് അതോറിറ്റി കേരള, കോട്ടയം കൃഷിവിജ്ഞാന കേന്ദ്രം എന്നിവയുമായി ചേർന്നാണ് സെമിനാർ നടത്തിയത്. കെ.വി.കെ മേധാവി ഡോ. ജി ജയലക്ഷ്‌മി മോഡറേറ്ററായി. സ്റ്റേറ്റ് വെറ്റ്ലാൻഡ് അതോറിറ്റി ജോയിന്റ് ഡയറക്ടർ ജോൺ സി മാത്യു മുഖ്യപ്രഭാഷണം നടത്തി. കോട്ടയം ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ പി.എ അമാനത്ത്, ഐ.എൽ.ഡി.ആർ.എസ് പ്രസിഡന്റ് എം. മനോഹരൻ, ചേമ്പർ ഓഫ് വേമ്പനാട് ഹോട്ടൽസ് ആൻഡ് റിസോർട്സ് പ്രതിനിധി അഡ്വ. സലിം എം ദാസ്, ഹൗസ് ബോട്ട് ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് പി.എസ് ഡേവിഡ്, ജലഗതാഗതവകുപ്പ് റിട്ട. ട്രാഫിക് സൂപ്രണ്ട് വി.ജി ശിവദാസ്, നേച്ചർ ക്ലബ് സെക്രട്ടറി ടി.യു സുരേന്ദ്രൻ, സംഘാടകസമിതി സെക്രട്ടറി കെ.ജി ബിനു എന്നിവർ സംസാരിച്ചു. കുമരകം നേച്ചർ ക്ലബ് ബുള്ളറ്റിൻ നേച്ചർ ക്ലബ് പ്രസിഡന്റ് എബ്രഹാം കെ.ഫിലിപ്പ് ഏറ്റുവാങ്ങി.