കോട്ടയം: മാനദണ്ഡങ്ങൾ പാലിക്കാതെ പെട്ടിക്കടകൾ പെരുകുന്നതുപോലെ പുതിയ പമ്പുകൾക്ക് അനുമതി നൽകുന്നത് അവസാനിപ്പിക്കണമെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയും ട്രേഡേഴ്സ് പ്രസിഡന്റ് ടോമി തോമസ്, ജനറൽ സെക്രട്ടറി വൈ. അഷ്റഫ്, ജില്ലാ പ്രസിഡന്റ് പി.സി മാത്യു എന്നിവർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
പുതുതായി ആരംഭിക്കുന്ന പെട്രോൾ പമ്പുകൾക്ക് എൻ.ഒ.സി നൽകുന്നതിൽ കടുത്ത ചട്ടലംഘനങ്ങളും അഴിമതിയും നടക്കുന്നുവെന്ന പരാതി എ.കെ.എഫ്.പി.റ്റി കാലാകാലങ്ങളായി ഉന്നയിച്ചുകൊണ്ടിരുന്ന
കണ്ണൂരിൽ എ.ഡി.എം ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ 25 വർഷത്തിനിടെ പെട്രോൾ പമ്പുകൾക്ക് നൽകിയിട്ടുള്ള എൻ.ഒ.സി കളെക്കുറിച്ച് അന്വേഷിക്കണം. അപകടകരമാംവിധം വളവും തിരിവുമുള്ള ശ്രീകണ്ഠാപുരത്തെ നിർദ്ദിഷ്ട ഭൂമിയിൽ പമ്പ് സ്ഥാപിക്കാൻ അപേക്ഷ നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. .