കോട്ടയം: ക്ഷീരവികസന വകുപ്പിന്റേയും പാമ്പാടി ബ്ലോക്കിലെ ക്ഷീര സഹകരണസംഘങ്ങളുടേയും സംയുക്താഭിമുഖ്യത്തിൽ പാമ്പാടി ബ്ലോക്ക്, മീനടം, പാമ്പാടി പഞ്ചായത്തുകളുടെ സഹകരണത്തോടെ ബ്ലോക്ക് ക്ഷീരസംഗമം സംഘടിപ്പിച്ചു. കിടാരി ഷോ ചാണ്ടി ഉമ്മൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
പൊതുസമ്മേളനം പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ എബ്രഹാം ഉദ്ഘാടനം ചെയ്തു. മീനടം പഞ്ചായത്ത് പ്രസിഡന്റ് മോനിച്ചൻ കിഴക്കേടം അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.സി. ബിജു, അമ്പിളി മാത്യു, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രൊഫ. എം.കെ രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.