കോട്ടയം: സി.ബി.എസ്.ഇ സെൻട്രൽ സഹോദയ കോൺക്ലേവിൽ ബേക്കർ വിദ്യാപീഠ് 764 പോയിന്റുമായി മുന്നിൽ. പാമ്പാടി ബി.എം.എം സ്കൂൾ, കോട്ടയം എക്സൽഷർ സ്കൂൾ എന്നിങ്ങനെയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
ഉദ്ഘാടനച്ചടങ്ങിൽ ഗാന രചയിതാവും ഗായകനുമായ ബെൻ വർഗീസ് ചെറിയാൻ മുഖ്യാതിഥി ആയിരുന്നു. വിനീത ജി നായർ , നിനി ഏബ്രഹാം , ഡോ.ബെസ്സി എ വർക്കി തുടങ്ങിയവർ സംസാരിച്ചു. എട്ടു വേദികളിലായി നടക്കുന്ന കലാ മത്സരങ്ങളുടെ സമാപന സമ്മേളനവും സമ്മാനദാനവും ഇന്ന് വൈകിട്ട് 5ന് ചലച്ചിത്രതാരം പ്രേം പ്രകാശ് നിർവഹിക്കും .