ചൂണ്ടച്ചേരി: തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇന്ത്യൻ സൊസൈറ്റി ഫോർ ഹീറ്റ് ആൻഡ് മാസ് ട്രാൻസ്ഫർ റീജണൽ ചാപ്റ്ററും പാലാ സെന്റ് ജോസഫ് എൻജിനിയറിംഗ് കോളേജിലെ മെക്കാനിക്കൽ വിഭാഗവുമായി ചേർന്ന് 25,26 തീയതികളിൽ സെന്റ് ജോസഫ് എൻജിനിയറിംഗ് കോളേജിൽ ശാസ്ത്രസമ്മേളനവും (അഗ്‌നി 2024) സ്‌പേസ് എക്‌സിബിഷനും നടത്തും.
തിരുവനന്തപുരം ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ ഡയറക്ടർ ഡോ. വി. നാരായണൻ 26ന് ഉദ്ഘാടനം ചെയ്യും.
പൊതുജനങ്ങൾ, ഗവേഷകർ, വിദ്യാർഥികൾ തുടങ്ങി എല്ലാവർക്കും സ്‌പേസ് എക്‌സിബിഷനിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്. 25 ന് രാവിലെ 10 മുതൽ 4 വരെയും 26 ന് 10 മുതൽ 2 വരെയും പ്രദർശനം ഉണ്ടായിരിക്കും. വിശദവിവരങ്ങൾക്ക് 9544397793, 9846950247. വാർത്താസമ്മേളനത്തിൽ ഡോ. നേവി ജോർജ്, പി.ആർ.ഒ ഡോ. രാജേഷ് ബേബി, ബാബു ശങ്കർ, ഡിനു ജോർജ് എന്നിവർ പങ്കെടുത്തു.