
ഇടുക്കി: ഭൂഗർഭജലത്തിന്റെ അളവ് കുറഞ്ഞുവരുന്ന ഈ കാലഘട്ടത്തിൽ ജലത്തിന്റെ പ്രാധാന്യം സംബന്ധിച്ച അറിവ് പരമാവധി ജനങ്ങളിലേക്ക് എത്തേണ്ടതുണ്ടെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ . ഭൂജലസ്രോതസുകളുടെ സമ്പൂർണ്ണ വിവരശേഖരണ പരിപാടിയായ വെൽ സെൻസസിന്റെ സംസ്ഥാനതല ഉദ്ഘാടനം തോപ്രാംകുടിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ ജലസ്രോതസുകളെ മലിനമാക്കാതെ സംരക്ഷിക്കേണ്ട ചുമതല നമുക്കുണ്ട്. ഭൂഗർഭജലത്തിന്റെ അളവ് കുറഞ്ഞ് വരികയാണ്.അതുകൊണ്ടുതന്നെ ജലം പാഴാക്കാതിരിക്കാനും , മലിനമാക്കാതിരിക്കാനും നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.