ഇടുക്കി : ജില്ലയിലെ വിവിധ സർക്കാർ ഹോമിയോ സ്ഥാപനങ്ങളിൽ ഫാർമസിസ്റ്റ് തസ്തികയിൽ ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. വാക് ഇൻ ഇന്റർവ്യൂ നവംബർ 5 രാവിലെ 10.30 ന് തൊടുപുഴ തരണിയിൽ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന (ചാഴിക്കാട്ട് ആശുപത്രിയ്ക്ക് സമീപം) ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിൽ നടക്കും. എൻ.സി.പി. (നഴ്സ് കം ഫാർമസിസ്റ്റ്) /സി.സി.പി. (സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി,ഹോമിയോ പാസായ ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം ,വയസ് , തിരിച്ചറിയൽ രേഖ,എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ കാർഡ് എന്നിവയുടെ അസൽ , പകർപ്പുകൾ എന്നിവയുമായി ഹാജരാകേണ്ടതാണ്.