
ഏന്തയാർ: മീനച്ചിൽ ഈസ്റ്റ് അർബൺ കോ ഓപ്പറേറ്റിവ് ബാങ്ക് ഒലയനാട് ശ്രീ ഗാന്ധി മെമ്മോറിയൽ യു.പി സ്കൂളിൽ വാട്ടർ പ്യൂരിഫയർ നൽകി. ബാങ്ക് ചെയർമാൻ കെ എഫ് കുര്യൻ കളപ്പുരക്കൽ പറമ്പിൽ
സ്കൂൾ ഹെഡ്മിസ്ട്രസ് ഇ കെ സുജയ്ക്ക് കൈമാറി. സി.ഇ.ഒ എബി എബ്രഹാം ബോർഡ് മെമ്പർമാരായ ജോസ് വലിയപറമ്പിൽ, സണ്ണി കദളിക്കാട്ടിൽ, മനോജ് പി എസ്, വാർഡ് മെമ്പർ ആൻസി അഗസ്റ്റിൻ, സ്റ്റാഫ് സെക്രട്ടറി കെ രേഖ, സീനിയർ അസിസ്റ്റൻ്റ് എം കെ മധു എന്നിവർ പ്രസംഗിച്ചു