
കോത്തല: പാമ്പാടി ഉപജില്ല ശാസ്ത്ര മേളകളിൽ മികച്ച പ്രകടനവുമായി കോത്തല എൻ.എസ്.എസ് ഹൈസ്‌കൂൾ. പ്രവൃത്തി പരിചയ മേളയിൽ യു.പി , ഹൈസ്‌കൂൾ വിഭാഗങ്ങളിൽ തുടർച്ചയായി ഓവറോൾ കിരീടവും മികച്ച സ്‌കൂളായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. യു.പി വിഭാഗം സാമൂഹ്യ ശാസ്ത്രമേളയിൽ തുടർച്ചയായി ഓവറോൾ കിരീടം, എച്ച്.എസ് വിഭാഗം ഫസ്റ്റ് റണ്ണർ അപ്പ്, ഐ.ടി മേള, ഗണിത ശാസ്ത്രമേള എന്നിവയിൽ മിന്നും പ്രകടനങ്ങൾ എന്നിങ്ങനെ സ്‌കൂൾ അഭിനന്ദാർഹമായ നേട്ടങ്ങൾ കൊയ്തു. അനുമോദനയോഗത്തിൽ മാനേജർ എൻ. നാരായണൻ കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് ഹരി പാമ്പാടി, പ്രധാന അദ്ധ്യാപിക ജയശ്രീ ജി , അദ്ധ്യാപകരായ പി.ആർ. ജയകുമാർ, എൻ. മനോജ്, പി.അനിൽകുമാർ, രാധിക ബി. നായർ, കെ.എൽ. ലീനാമ്മ , ബീനാ ഫിലിപ്പ്, ഭാഗ്യലക്ഷ്മി വിജയൻ, ശ്രീകല.എൻ, പ്രസീദ.വി എന്നിവർ സംസാരിച്ചു.