പാലാ: റവന്യൂ ജില്ലാ സ്‌കൂൾ കായികമേളയിൽ 3000 മീറ്റർ, 800 മീറ്റർ ഇനങ്ങളിൽ പാലാ സ്‌കൂളുകൾ മികച്ച പ്രകടനം കാഴ്ചവച്ചു. 3000 മീറ്റർ ജൂനിയർ ബോയ്സ് വിഭാഗത്തിൽ പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ ഷാരോൺ രാജു ഒന്നാം സ്ഥാനം നേടി. 800 മീറ്ററിൽ മൂന്നാം സ്ഥാനവും ഷാരോൺ രാജുവിനാണ്. ജൂനിയർ ഗേൾസ് വിഭാഗത്തിൽ സെന്റ് മേരിസ് സ്‌കൂളിലെ ആൻ മരിയ ജോൺ 800 മീറ്ററിലും 3000 മീറ്ററിലും ഒന്നാം സ്ഥാനം നേടി. ജൂനിയർ ഗേൾസ് വിഭാഗത്തിൽ പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിലെ അലീഷാ കാതറിൻ ജോക്കി 3000 മീറ്ററിലും 800 മീറ്ററിലും മൂന്നാം സ്ഥാനം നേടി.
സീനിയർ ബോയ്സ് വിഭാഗത്തിൽ 800 മീറ്ററിൽ പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിലെ മുഹമ്മദ് സ്വാലിഹ് ഒന്നാം സ്ഥാനം നേടി. ജൂനിയർ ആൺകുട്ടികളുടെ 800 മീറ്ററിൽ പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ അമൽ ആൻഡ്രൂസ് ഒന്നാം സ്ഥാനം നേടി. ജൂനിയർ ബോയ്സ് വിഭാഗത്തിൽ 800 മീറ്ററിൽ രണ്ടാം സ്ഥാനം നേടിയ എമ്മാനുവൽ തോമസ് പ്രവിത്താനം സെന്റ് മൈക്കിൾ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്.
ജൂനിയർ പെൺകുട്ടികളുടെ 800 മീറ്ററിൽ രണ്ടാം സ്ഥാനം നേടിയ നന്ദന ബൈജു ഭരണങ്ങാനം സെന്റ് മേരിസ് ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. 3000 മീറ്റർ 800 മീറ്റർ ഇനങ്ങളിൽ മെഡൽ ജേതാക്കളായ ഇവർ പാലാ അൽഫോൻസ അത്ലറ്റിക് അക്കാദമിയിൽ ഡോക്ടർ തങ്കച്ചൻ മാത്യുവിന്റെ കീഴിൽ പരിശീലനം നേടുന്നവരാണ്.