തൊടുപുഴ: ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന കേരള സർക്കാർ നൈപുണ്യ വികസന പരിശീലന സ്ഥാപനമായ അസാപ് കേരളയിൽ സർട്ടിഫൈഡ് ഫിറ്റ്നസ് കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിച്ചു..കേന്ദ്ര ഗവ.ന്റെ NSDC ലെവൽ 4 സർട്ടിഫിക്കേഷനോടുകൂടിയ (Sports and Fitness Sector Skill Council) 150 മണിക്കൂർ ദൈർഖ്യമുള്ള ഈ കോഴ്സിന്റെ പരിശീലനം തൊടുപുഴയുള്ള ന്യൂമാൻ കോളേജിൽ വച്ചായിരിക്കും നടക്കുക. അഡ്മിഷൻ എടുക്കാൻ ശനി രാവിലെ 11 ന് ന്യൂമാൻ കോളേജിൽ എത്തേണ്ടതാണ്. കോഴ്സ് കാലാവധി: 150 മണിക്കൂർ.ഫീസ്: 13,100 രൂപ.ശനി,ഞായർ ദിവസങ്ങളിലായാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്.താല്പര്യമുള്ളവർ താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ നിങ്ങളുടെ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക :https://tinyurl.com/asapfitnesstrainerകൂടുതൽ വിവരങ്ങൾക്ക് 9495999655 എന്ന നമ്പറിൽ ബന്ധപ്പെടുക