
തൊടുപുഴ: മുതലക്കോടം ജയ് ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന നാടകോത്സവം സമാപിച്ചു. മൂന്ന് നാടകങ്ങളാണ് അരങ്ങേറിയത്. നാടകാസ്വാദകരെ കൊണ്ട് മൂന്ന് ദിവസവും തൊടുപുഴ ടൗൺ ഹാൾ നിറഞ്ഞപ്പോൾ തൊടുപുഴയുടെ നാടക ലഹരിക്ക് ഒരു കുറവും വന്നിട്ടില്ല എന്ന ബോദ്ധ്യപ്പെടുത്തൽ കൂടിയായിരുന്നു ലൈബറിയുടെ അഞ്ചാമത് സംസ്ഥാന നാടകോത്സവത്തിന്റെ സാക്ഷ്യപത്രം. നാടകോത്സവത്തിന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് ലൈബ്രറി പ്രസിഡന്റ് കെ. സി.സുരേന്ദ്രൻ നന്ദി പറഞ്ഞു.