prakadanam

കട്ടപ്പന : കാഞ്ചിയാർ -കക്കാട്ടുകട -സുമതിക്കട റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യമുയർത്തി കക്കാട്ടുകടയിൽ പ്രതിഷേധ ധർണയും പ്രകടനവും നടന്നു . കോൺഗ്രസ് വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. പ്രതിഷേധപരിപാടിയിൽ മണ്ഡലം പ്രസിഡന്റ് അനീഷ് മണ്ണൂർ, ജില്ലാ കമ്മിറ്റിയംഗം ജോയ് ഈഴക്കുന്നേൽ, പഞ്ചായത്തംഗം ഷാജി വേലംപറമ്പിൽ, ബ്ലോക്ക് സെക്രട്ടറി സി കെ സരസൻ, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് സജി ഇരുകല്ലിൽ, നേതാക്കളായ മാത്തുക്കുട്ടി അരങ്ങത്ത്, റോയ് കണിംപറമ്പിൽ , പി ജോയ്, കെ ജോയിച്ചൻ, സജി പൂതക്കുഴിയിൽ, തുടങ്ങിയവർ പങ്കെടുത്തു .