
കുമരകം : ആ ദുരിതമൊക്കെ പഴങ്കഥയാണ്. തൈത്തറ - വെള്ളാപ്പള്ളി റോഡിൽ ഇനി സുഖയാത്രയാണ്. കുമരകം 16-ാം വാർഡിൽ ഉൾപ്പെട്ട റോഡ് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി പ്രകാരം ആറ് ലക്ഷം രൂപ ചെലവഴിച്ചാണ് കോൺക്രീറ്റ് ചെയ്തത്. ചൂളഭാഗം വാട്ടർടാങ്ക് ഭാഗത്ത് നിന്നും ഇരട്ടപ്പറമ്പ് വഴി ചൂള ഭാഗത്ത് എത്തുന്ന വഴിയുടെ 135 മീറ്ററോളം ദൂരം തകർന്ന നിലയിലായിരുന്നു. ഈ ഭാഗ മാണ് നവീകരിച്ചത്. അതേസമയം പള്ളിച്ചിറയിൽ നിന്നും വലിയകരി ഭാഗത്തേയ്ക്കുള്ള തുണ്ടിയിൽ പാലം നിർമ്മാണത്തിന് 4 ലക്ഷം രൂപ അനുവദിച്ച് കരാർ നടപടികൾ പൂർത്തീകരിച്ചതായി വാർഡ് മെമ്പർ ആർഷാ ബൈജു പറഞ്ഞു.