വൈക്കം : ഗുരുധർമ്മ പ്രചരണ സഭ വൈക്കം മണ്ഡലം കൺവെൻഷൻ 27ന് രാവിലെ 10.30ന് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റിന്റെ ഉദയനാപുരത്തുള്ള ശ്രീനാരായണ പഠന കേന്ദ്രത്തിൽ നടക്കും. സംസ്ഥാന ചീഫ് കോ - ഓർഡിനേറ്റർ സത്യൻ പന്തത്തല ഉദ്ഘാടനം ചെയ്യും. സഭ കേന്ദ്ര ഉപദേശക സമിതി അംഗം പി.കമലാസനൻ അദ്ധ്യക്ഷതവഹിക്കും. മാതാ ആര്യ നന്ദാദേവി അനുഗ്രഹപ്രഭാഷണം നടത്തും. മെമ്പർഷിപ്പ് വിതരണോദ്ഘാടനം ജില്ലാ പ്രസിഡന്റ് സോഫി വാസുദേവൻ നിർവഹിക്കും. ജില്ലാ കമ്മറ്റി മെമ്പർ വി.പ്രഭാകരൻ, ഡോ.കെ.വിശ്വംഭരൻ, ഉമേഷ് കാരയിൽ എന്നിവർ പങ്കെടുക്കും.