കോട്ടയം: പാമ്പാടി എട്ടാം മൈലിൽ നിർമാണം പൂർത്തിയാക്കിയ ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസസ് കെട്ടിടത്തിന്റെ ഉദ്ഘാടനം 28ന് 3ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി വി.എൻ.വാസവൻ അദ്ധ്യക്ഷത വഹിക്കും.
അടിസ്ഥാന ശാസ്ത്ര ഗവേഷണത്തിന്റെ അന്താരാഷ്ട്ര തലത്തിലുള്ള കേന്ദ്രമായി ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ (കെ.എസ്.സി.എസ്.ടി.ഇ) കീഴിൽ ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റിയൂട്ട് ഫോർ ബേസിക് സയൻസസ്(എസ്.ആർ.ഐ.ബി.എസ്.) സജ്ജമാക്കുന്നത്. ഒന്നാംഘട്ട അടിസ്ഥാനസൗകര്യ വികസനപദ്ധതിയിലുൾപ്പെടുത്തിയാണ് കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്. ചാണ്ടി ഉമ്മൻ എം.എൽ.എ, എം.പിമാരായ അഡ്വ. കെ. ഫ്രാൻസിസ് ജോർജ്, ജോസ് കെ. മാണി എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉപഹാരസമർപ്പണം നടത്തും. ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കെ.പി. സുധീർ റിപ്പോർട്ട് അവതരിപ്പിക്കും.