തലയോലപ്പറമ്പ്: ബ്രഹ്മപുരം മാത്താനം ദേവീക്ഷേത്രത്തിലെ ഗുരുദേവ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ വാർഷികം 27, 28 തീയതികളിൽ നടക്കുമെന്ന് ദേവസ്വം പ്രസിഡന്റ് കണ്ണൻ കൂരാപ്പള്ളിയിൽ, സെക്രട്ടറി ഷിനോജ് കരിമാന്താറ്റ് എന്നിവർ അറിയിച്ചു. തന്ത്രി കുമരകം എം.എൻ ഗോപാലൻ, മേൽശാന്തി രഞ്ജിത്ത് തിലകൻ എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് വിശേഷാൽ ഗുരുപൂജയും സർവൈശ്വര്യ പൂജയും കലശാഭിഷേകവും നടക്കും. 27ന് രാവിലെ 7ന് ഗണപതിഹോമം, 8ന് മേൽശാന്തിയുടെ നേതൃത്വത്തിൽ ഗുരുദേവ സർവൈശ്വര്യപൂജ, 9.30ന് നടക്കുന്ന പ്രതിഷ്ഠാദിന സമ്മേളനത്തിൽ ദേവസ്വം പ്രസിഡന്റ് കണ്ണൻ കൂരാപ്പള്ളിയിൽ അദ്ധ്യക്ഷത വഹിക്കും. തന്ത്രി എം.എൻ ഗോപാലൻ ഭദ്രദീപ പ്രകാശനം നിർവഹിക്കും. ക്ഷേത്ര താന്ത്രിക രംഗത്ത് സുവർണ ജൂബിലി ആഘോഷിക്കുന്ന തന്ത്രി കുമരകം എം.എൻ ഗോപാലൻ, വിവിധ സേവന രംഗത്ത് മികവ് തെളിയിച്ച ബിനു. കെ.പവിത്രൻ, ഡോ. എസ് പ്രീതൻ, കലാ സോമൻ, പി ജി ഷാജിമോൻ തുടങ്ങിയവരെ ദേവസ്വം ആദരിക്കും. മേൽശാന്തി രഞ്ജിത്ത് തിലകൻ അനുഗ്രഹപ്രഭാഷണം നിർവഹിക്കും. തുടർന്ന് ആശ പ്രദീപ് പ്രഭാഷണം നിർവഹിക്കും. ദേവസ്വം വൈസ് പ്രസിഡന്റ് രമേഷ് ടി.എം, സെക്രട്ടറി ഷിനോജ് കരിമാന്താറ്റ്, ട്രഷറർ രജിമോൻ എം.ആർ എന്നിവർ പ്രസംഗിക്കും. വൈകിട്ട് 6 ന് ഗുരുപൂജ.
28 ന് രാവിലെ 7 ന് ഗണപതിഹോമം, 8 ന് ശാന്തി ഹോമം, 9. 30 ന് കലാശാഭിഷേകം തുടർന്ന് പ്രാർത്ഥന എന്നിവ നടക്കും.