s

കോട്ടയം : ഉപതിരഞ്ഞെടുപ്പുകളിൽ എൻ.എസ്.എസിന്റേത് സമദൂര നിലപാടാണെന്ന് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. എൻ.എസ്.എസിന് രാഷ്ട്രീയമില്ല. മുൻപ് ശരിദൂരം എന്ന നിലപാട് എടുത്തിരുന്നു. അത് പാടില്ലെന്ന് പിന്നീട് ബോദ്ധ്യപ്പെട്ടു. ഉപതിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ തക്ക സർക്കാരുകൾ കേന്ദ്രത്തിലും, കേരളത്തിലും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.