ചങ്ങനാശേരി : മന്നത്ത് പദ്മനാഭനെ കേന്ദ്രകഥാപാത്രമാക്കി ഉണ്ണിക്കോയിക്കൽ രചിച്ച 'മന്നത്തിന്റ ആവനാഴി' എന്ന ചരിത്രാഖ്യായ നോവലിന്റെ പ്രകാശനം 31 ന് ഉച്ചക്കഴിഞ്ഞ് രണ്ടിന് പെരുന്ന ശിവഗംഗ ഓഡിറ്റോറിയത്തിൽ നടക്കും. കേന്ദ്രമന്ത്രി ജോർജ് കുര്യൻ പ്രകാശനം നിർവഹിക്കും. ഏറ്റുമാനൂർ രാധാകൃഷ്ണൻ അദ്ധ്യക്ഷതവഹിക്കും. തപസ്യ കലാ സാഹിത്യ വേദി സംസ്ഥാന പ്രസിഡന്റ് പി.ജി ഗോപാലകൃഷ്ണൻ പുസ്തകം പരിചയപ്പെടുത്തും. സാഹിത്യകാരൻ ബാബു കുഴിമറ്റം പുസ്തകം സ്വീകരിക്കും. അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ പ്രഭാഷണം നടത്തും. മുൻസാഹിത്യ അക്കാഡമി അംഗം കൈനകരി ഷാജി മുഖ്യപ്രഭാഷണം നടത്തും.