രാമപുരം: പള്ളിയാമ്പുറം മഹാദേവ ക്ഷേത്രത്തിൽ 31ന് ദീപാവലിയാഘോഷം നടക്കും. രാവിലെ വിശേഷാൽ പൂജകൾ. വൈകീട്ട് നാലിന് ക്ഷേത്ര ഓഡിറ്റോറിയത്തിൽ ബഹുമതി സമർപ്പണ സമ്മേളനം. ബാലാജി ശ്രീകുമാർ വാര്യർക്ക് കേരള ശിവശക്തി മേളസ്വാദക സംഘത്തിന്റെ മേളജ്വാലാശ്രീ ബഹുമതി മള്ളിയൂർ ദിവാകരൻ നമ്പൂതിരി സമ്മാനിക്കും. വൈകിട്ട് അഞ്ചിന് ബാലാജി ഗുരുകുലത്തിൽ ചെണ്ടമേളം പരിശീലിച്ച എട്ട് വയസ് മുതലുള്ള കുട്ടികളുടെ അരങ്ങേറ്റം. ആറിന് ദീപാരാധന, ദീപക്കാഴ്ച.