മുണ്ടക്കയം: കൂട്ടിക്കൽ ഓർക്കിഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെയും, മുണ്ടക്കയം ന്യൂ വിഷൻ കണ്ണാശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നാളെ രാവിലെ 8.30 മുതൽ 12.30 വരെ കൂട്ടിക്കൽ സെന്റ്‌ മേരീസ് ഓർത്തഡോക്സ് പള്ളി പാരിഷ് ഹാളിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തുമെന്ന് ഓർക്കിഡ് ചാരിറ്റബിൾ ട്രസ്റ്റ് മാനേജിംഗ് ഡയറക്ടർ അനീഷ് പാലക്കുന്നേൽ ഉമ്മർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് മുണ്ടുപാലം ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ക്യാമ്പിൽ തിമിര പരിശോധന, ഡയബറ്റിക് റെറ്റിനോപ്പതി നിർണയം, സൗജന്യ ഡോക്ടർ കൺസൾട്ടിംഗ്, സൗജന്യ മരുന്നു വിതരണം, സൗജന്യ തിമിര ശസ്ത്രക്രിയ എന്നിവയും ഒരുക്കിയിട്ടുണ്ട്. ന്യൂ വിഷൻ ഐ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഷെറോൺ ജേക്കബ്, ഓർക്കിഡ് കൺസൾട്ടൻസി മാനേജർ സുധീഷ് സി. സുരേന്ദ്രൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. രജിസ്ട്രേഷന്: ഫോൺ നമ്പർ, 97472 12597, 79077 86824.