
കോട്ടയം: മദ്ധ്യകേരള ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ മൂന്നാമത്തെ കാർഷികവിള സംസ്‌കരണ ഫാക്ടറിയുടെ നിർമ്മാണോദ്ഘാടനം കടുത്തുരുത്തി ആപ്പാഞ്ചിറ പൂഴിക്കോലിൽ നടന്നു. അഡ്വ. മോൻസ് ജോസഫ് എം.എൽ.എ ശിലാസ്ഥാപനം നിർവഹിച്ചു. പൂഴിക്കോൽ സെന്റ് ആന്റണീസ് പള്ളി വികാരി ഫാ.ജോർജ് അമ്പഴത്തനാൽ ആശീർവാദ കർമ്മം നിർവഹിച്ചു. മധ്യകേരള ഫാർമർ പ്രൊഡ്യൂസർ കമ്പനി ചെയർമാൻ ജോർജ് കുളങ്ങര അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി സുനിൽ, ആർബീസ് ചെയർമാൻ പി.കെ. രാജു, കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് എൻ.ബി സ്മിത, മുളക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ വാസുദേവൻ നായർ, നയന ബിജു, ജെസി കുര്യൻ, സിദ്ധാർത്, ബിനോയ്, റെജി വർഗീസ്, എം.വി മനോജ്, ജയ്‌സൺ തോമസ്, തോമസ് തട്ടുമ്പുറം, വി.എം മാത്യു, സ്‌കറിയ വേഴപ്പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.