road

മുണ്ടക്കയം: ദേശീയപാതയിൽ 34ാം മൈലിൽ റോഡിന്റെ വശങ്ങളിലെ കാട് തെളിച്ചുതുടങ്ങി. കാൽനടയാത്ര പോലും ദുഷ്ക്കരമായ സാഹചര്യത്തിലാണ് നടപടി. ഡ്രൈവർമാരുടെ കാഴ്ചമറയ്ക്കും വിധം ചെറുമരങ്ങൾ ഉൾപ്പെടെ റോഡിലേക്ക് വളർന്നിറങ്ങിയ സാഹചര്യമുണ്ടായിരുന്നു. ഇത് അപകടങ്ങൾക്കും വഴിതെളിച്ചിരുന്നു. ശബരിമല തീർത്ഥാടനകാലം ആരംഭിക്കാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെയാണ് ജോലികൾ ആരംഭിച്ചത്. ഇതോടെ മേഖലയിൽ അപകടങ്ങൾ കുറയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.