പാലാ: ഹർഡിൽസിന് മേലെ പറന്ന് സാബിന് സ്വർണ്ണം. ജൂനിയർ 400 മീറ്റർ ഹർഡിൽസിൽ റെക്കാഡോടെ സാബിൻ സ്വർണം നേടി. 57.6 സെക്കന്റിന്റെ റെക്കാഡോടെയാണ് പാലാ സെന്റ്‌തോമസ് ഹയർസെക്കൻഡറി സ്‌കൂളിലെ പ്ളസ് വൺ വിദ്യാർഥിയായ സാബിൻ ജോർജ് വിജയിച്ചത്. കുമളി വെള്ളാരംകുന്ന് പള്ളിവാതുക്കൽ ഷൈജു ജോർജ് - ശാലിനി ദമ്പതികളുടെ മകനായ സാബിന്റെ സഹോദരി സ്‌നേഹാമോളും കായികതാരമാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ജി വിദ്യാർഥിയായ സ്‌നേഹ സ്‌കൂൾ, യൂണിവേഴ്സിറ്റി തലങ്ങളിൽ ഒട്ടേറെ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.