silpa

ഇളങ്ങുളം: കല്ലറയ്ക്കൽ കുടുംബത്തിൽ മക്കൾ മൂവരും അഭിഭാഷകരായി എൻറോൾ ചെയ്തതിന്റെ ആഹ്ലാദം. കല്ലറയ്ക്കൽ സിബിയുടെയും ഷൈനിയുടെയും മൂത്തമകൾ സ്‌റ്റെബി മാത്യുവിന്റെ പാതയിൽ അനിയത്തിമാരും. ഇരട്ടകളായ ശില്പമാത്യുവും രൂപ മാത്യുവുമാണ് കഴിഞ്ഞ ദിവസം ചേച്ചിയുടെ പിന്നാലെ അഭിഭാഷകരായി ഹൈക്കോടതിയിൽ എൻറോൾ ചെയ്തത്.

സ്‌റ്റെബി കോട്ടയത്താണ് പ്രാക്ടീസ് ചെയ്യുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് അഭിഭാഷകയായത്. മൂവരും പൈക ജ്യോതി പബ്ലിക് സ്‌കൂളിലാണ് പ്ലസ്ടു വരെ പഠിച്ചത്. തുടർന്ന് പ്രവേശനപരീക്ഷ എഴുതി പൂത്തോട്ട ശ്രീനാരായണ ലോ കോളേജിലായിരുന്നു എൽ.എൽ.ബി.പഠനം.