വൈക്കം: വൈക്കത്തഷ്ടമിയുടെ ഭാഗമായി വൈക്കം മഹാദേവ ക്ഷേത്രത്തിൽ തമിഴ് വിശ്വബ്രഹ്മസമാജത്തിന്റെ പൗരാണിക ചടങ്ങായ സന്ധ്യവേല അഹസ് നവംബർ 10ന് നടത്തും. വൈക്കം ക്ഷേത്ര നിർമ്മിതിയിൽ പങ്കാളികളായ തമിഴ് വിശ്വബ്രഹ്മജർ അഷ്ടമിക്ക് മുന്നോടിയായി നടത്തി വരുന്ന ചടങ്ങാണ് സന്ധ്യവേല അഹസ്. ബ്രഹ്മമംഗലം, കുലശേഖരമംഗലം, മിഠായിക്കുന്നം, വെള്ളൂർ, ഓണംതുരുത്ത്, കുമാരനല്ലൂർ, നട്ടാശ്ശേരി, കിടങ്ങൂർ, രാമപുരം, തൊടുപുഴ, കോതമംഗലം, മൂവാറ്റുപുഴ, പാഴൂർ രാമമംഗലം, പെരുമ്പാവൂർ, കൊടുങ്ങല്ലൂർ, അന്നമനട, താമരക്കാട്, കാക്കൂർ, കലാമ്പൂർ, ചേന്നമംഗലം, കോയമ്പത്തൂർ, വണ്ടിപ്പെരിയാർ, നിലമ്പൂർ എന്നീ മേഖലകളിലെ കുടുംബങ്ങൾ ചേർന്നാണ് സന്ധ്യവേല ചടങ്ങുകൾ നടത്തുന്നത്. സന്ധ്യവേല അഹസ് ഭക്തിപൂർവ്വം നടത്താൻ വിശ്വബ്രഹ്മസമാജം ഹാളിൽ നടന്ന യോഗം തീരുമാനിച്ചു. പ്രസിഡന്റ് എൻ. സുന്ദരനാചാരി, അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.റ്റി മോഹനൻ വിവരങ്ങൾ അവതരിപ്പിച്ചു. സന്ധ്യവേല കമ്മിറ്റി ഭാരവാഹികളായി സുന്ദരനാചാരി (പ്രസിഡന്റ്), ജി. നടരാജൻ (സെക്രട്ടറി), കെ.സി ധനപാലൻ (ഖജാൻജി), പി.റ്റി മോഹനൻ (ജോ. സെക്രട്ടറി)​ പി.കെ അനിൽകുമാർ, മഞ്ജു രാജേഷ്, പുഷ്പ ലക്ഷ്മണൻ, യമുന ബാബു എന്നിവരെയും ഭാരവാഹികളായി തെരഞ്ഞെടുത്തു.