dron

കോട്ടയം: തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ചെങ്ങളം കാർഷിക വികസന കേന്ദ്രത്തിന്റെ ഡ്രോണുകൾ ഉപയോഗിച്ച് വിത്ത് വിതയ്ക്കൽ ആരംഭിച്ചു. ചെങ്ങളം പുതുക്കാടമ്പത് പാടശേഖരത്തെ 50 ഏക്കറിൽ പത്ത് ഏക്കർ പാടശേഖരത്താണ് ഡ്രോൺ പ്രയോഗിച്ചത്. 40 ഏക്കർ പാടേശഖരത്തെ വിത പൂർത്തിയായി. അടുത്തവർഷം 50 ഏക്കറിലും ഡ്രോൺ ഉപയോഗിച്ച് വിതനടത്താനാണ് പാടശേഖര സമിതിയുടെ തീരുമാനം.തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് അംഗങ്ങളും കാർഷിക വികസന കേന്ദ്രത്തിന്റെ ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.