
തലയോലപ്പറമ്പ്: ദേവസ്വം ബോർഡ് കോളേജിൽ നടന്ന മെഗാ ജോബ് ഫെയർ 'കനവ് 2024' ഉദ്യോഗാർത്ഥികളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. കുടുംബശ്രീ മിഷൻ, ദീൻ ദയാൽ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന, തലയോലപ്പറമ്പ് ഐ.സി.എം കമ്പ്യൂട്ടേഴ്സ്, വൈക്കം മാനേജ്‌മെന്റ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് തൊഴിൽമേള സംഘടിപ്പിച്ചത്. ബാങ്കിങ്, നോൺ ബാങ്കിംഗ്, ഫിനാൻസ്, ടെലികോം, എഡ്യുക്കേഷണൽ, ഹോസ്പിറ്റാലിറ്റി, ഹ്യൂമൻ റിസോഴ്സ്, അക്കൗണ്ടിംഗ്, എഞ്ചിനീയറിംഗ് തുടങ്ങി വിവിധ മേഖലകളിൽ നിന്നായി നാൽപതോളം തൊഴിൽ ദാതാക്കൾ മേളയിൽ പങ്കെടുത്തു.