k-m-vrghes

കുറവിലങ്ങാട് : സോഷ്യൽ ജസ്റ്റിസ് ഫോറത്തിന്റെ നേതൃത്വത്തിൽ കുറവിലങ്ങാട് സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂൾ ഹാളിൽ ഫോറം സംഘടിപ്പിച്ച നമുക്ക് പഠിക്കാം,നന്മയുടെ പാഠം സൗഹൃദക്കൂട്ടായ്മ സംസ്ഥാന പ്രസിഡന്റ് കെ.എം വർഗീസ് ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി റ്റി.കെ രാജേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രതിഭാസംഗമം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അൽഫോൻസാ ജോസഫും കുഞ്ഞിളം കയ്യിൽ സമ്മാനം പരിപാടി സംസ്ഥാന ജോയിന്റ് സെക്രട്ടറി ജോഷിബ ജെയിംസും ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഷീല ദിലീപ് ഗുരുവന്ദനം നടത്തി. ജോയ്‌സ് അലക്‌സ്, ജെയ്‌സൺ ജേക്കബ്, റ്റി.വൈ ജോയി, കെ. എസ്ഷാജി, ആശ ബിനു, ഇന്ദു മോഹൻ തുടങ്ങിയവർ പങ്കെടുത്തു.