
ചങ്ങനാശേരി: ചെത്തിപ്പുഴ സർഗക്ഷേത്ര കലാസാഹിത്യവേദിയുടെ സർഗസംഗീതത്തിന്റെ പ്ലാറ്റിനം എപ്പിസോഡ് ആഘോഷം സംഗീത സംവിധായകനും, പിന്നണി ഗായകനുമായ വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സർഗക്ഷേത്ര ഡയറക്ടർ ഫാ. അലക്‌സ് പ്രായിക്കളം, ഡോ.സണ്ണി സെബാസ്റ്റ്യൻ, ഗോവിന്ദൻ നമ്പൂതിരി, ജോർജ് വർക്കി, എം.എ ആന്റണി, ബിജുമോൻ കോട്ടാശ്ശേരി, എ.എസ് രാജീവ്, ജോൺ പാലത്തിങ്കൽ, സേവ്യർ സെബാസ്റ്റ്യൻ, ജോയിച്ചൻ പാറക്കൽ, ജിജി കോട്ടപ്പുറം, വർഗീസ് ആന്റണി എന്നിവർ പങ്കെടുത്തു. ഗായകരായ രാജ്‌മോഹൻ, അനീഷ്, ഇന്ദിര വാസുദേവ്, സീതാലക്ഷ്മി, ബെവൻ ബിജു എന്നിവർ ഗാനങ്ങൾ ആലപിച്ചു.